
Local News
story: Vrinda Govid O.K
കേരള വിപണിയിൽ കലർപ്പില്ലാത്ത ചിക്കൻ മിതമായ നിരക്കിൽ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകർക്ക് സ്ഥിര വരുമാനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള സർക്കാർ നടപ്പിലാക്കിയ കേരളചിക്കൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. ഡിസ്ട്രിറ്റ് മിഷൻ കോ ഓർഡിനേറ്റർ എം .സി കവിത, കൂടരഞ്ഞി മഞ്ഞകടവിലെ കല്ലുമാക്കൽ ചിന്നമ്മ സെബാസ്റ്റിയന് കോഴിക്കുഞ്ഞുങ്ങളെ നൽകി കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ മുപ്പത്തിയാറു ഫാമുകളിയായിട്ടാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കേരളത്തിനാവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി മിതമായ നിരക്കിൽ ആവശ്യക്കാരിലെത്തിക്കുക എന്നതാണ് കേരള ചിക്കൻ പദ്ധതിയുടെ ലക്ഷ്യം.കേരളാ ചിക്കൻ പദ്ധതി വന്നതോടുകൂടി കേരളത്തിലെ കോഴി കർഷകർക്ക് നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നു എന്നും നിലവിൽ ആറ് ,ഏഴ് രൂപ കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് കേരള ചിക്കൻ പദ്ധതിയിലൂടെ പതിമൂന്ന് രൂപ വരെ ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നും കർഷകർ പറയുന്നു.

എ ഡി.എം സി. ടി ഗിരീഷ് കുമാർ,ജില്ലാ പ്രോഗ്രാം മാനേജർ സുകന്യ ഐസക്, ,ഫാം സൂപ്പർ വൈസർമാരായ അശ്വതി,ഐശ്വര്യ എന്നിവർ സംബന്ധിച്ചു.