പട്ടാപകൽ കവർച്ച

കോഴിക്കോട്: അത്തോളി ടൗണിൽ പട്ടാപകൽ കവർച്ച .അത്തോളി ജ്വല്ലേഴ്‌സിൽ നിന്നു വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം .സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കളാണ് കവർച്ച നടത്തിയത് .രണ്ടരപ്പവൻ വീതമുള്ള രണ്ട് ചെയിനുമായാണ് ഇവർ സ്കൂട്ടറിൽ കടന്നു കളഞ്ഞത് .ആദ്യം കടയിലെത്തിയ യുവാവ് ചെയിൻ വാങ്ങാനായി മോഡൽ ചോദിക്കുകയും കടയുടമ അത് കാണിച്ചുകൊടുക്കുകയും ചെയ്തു .പെട്ടെന്ന് യുവാവ് കയ്യിലുണ്ടായിരുന്ന മാലയുമായി പുറത്തു സ്റ്റാർട്ട് ചെയ്തിരുന്ന സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു .യുവാക്കൾ വരുന്നതിനു മുന്നോടിയായി ഒരു സ്ത്രീ കുട്ടിയുമായി കടയിൽ എത്തിയിരുന്നു .രണ്ടു സംഘത്തിലുള്ളവരാണെന്ന് സംശയിക്കുന്നതായി കടയുടമ പറഞ്ഞു .സി ഐ പി എം മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തുകയും പരിശോധന നടത്തി കേസെടുക്കുകയും ചെയ്തു .

error: Content is protected !!
%d