
Report: Web Desk
കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ മത്സരിക്കില്ല.കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 15ാം വാർഡ് ചുണ്ടപ്പുറത്തുനിന്നാണ് ഫൈസൽ ജനവിധി തേടാനിരുന്നത്.പി.ടി.എ റഹീം എം.എൽ.എയാണ് കഴിഞ്ഞയാഴ്ച ഇദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.കോഴിക്കോട് ജില്ലാ നേതൃത്വമാണ് കാരാട്ട് ഫൈസലിനോട് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടത്. സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ജില്ലാ കമ്മിറ്റി നിലപാടെടുത്തത്. എന്നാൽ താൻ സ്വയം പിൻമാറിയതാണൈന്നാണ് കാരാട്ട് ഫൈസലിന്റെ വിശദീകരണം.
കൊടുവള്ളിയിലെ 15ാം ഡിവിഷനിൽ സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിക്കാന് തീരുമാനിച്ചിരുന്നത്.2013ലെ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിൻറ വീട്ടിൽ റെയ്ഡ് നടക്കുകയും തുടർന്ന് കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ കാരാട്ട് ഫൈസൽ പ്രധാന കണ്ണിയാണെന്നാണ് കസ്റ്റംസിൻറ ആരോപണം. ഇതിനിടെയാണ് വീണ്ടും ഫൈസലിനെ സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു.ഇത് വിവാദമായതോടെ താമരശ്ശേരി ലോക്കൽ കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേർന്നു.
ഈ യോഗത്തിലും ഫൈസലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പലരും ആശങ്ക ഉയർത്തി. തെരഞ്ഞെടുപ്പ് സമയത്ത് തുടർ ചോദ്യം ചെയ്യലുണ്ടായാൽ അത് തിരിച്ചടിയാവുമെന്നും കളങ്കിതരെ മത്സരിപ്പിച്ചു എന്ന ചീത്തപ്പേര് സി പി എമ്മിനും ദോഷം ചെയ്യുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ഈ ഒരു ഘട്ടത്തിലാണ് സ്ഥാനാർഥിത്വവുമായി മുന്നോട്ടുപോകേണ്ട എന്ന തീരുമാനം സി പി എം എടുത്തത്. എന്നാൽ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു.ഇത് മൂലമായിരുന്നു കാരാട്ട് ഫൈസൽ സ്ഥാനാർത്ഥിയായി വേണ്ടെന്ന് സിപിഐഎംതീരുമാനിച്ചത്.കാരാട്ട് ഫൈസൽ ചുണ്ടപ്പുറത്ത് പ്രചാരണം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ഓഫിസും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ പറമ്പത്തുകാവ് വാർഡിൽനിന്നും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് ഇദ്ദേഹം നഗരസഭയിലെത്തിയത്.