ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറന്നു

കൊവിഡ് നിയന്ത്രണങ്ങൾക്ക്  ഇക്കോ ടൂറിസം മേഖലകളിൽ ഇളവുകൾ അനുവദിച്ചതോടെ മൂന്നാർ ഇരവികുളം നാഷണൽ പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നു. എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇരവികുളം ദേശീയോദ്യാനം വീണ്ടും  സന്ദർശകർക്കായി തുറന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സന്ദർശകരെ പാർക്കിനുള്ളിൽ പ്രവേശിപ്പിക്കുക. സാധാരണ വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ച് അടച്ചിടുന്ന ഇരവികുളം നാഷണൽ പാർക്ക് ഏപ്രിൽ മാസത്തിൽ തുറക്കുകയാണ പതിവ്. എന്നാൽ കൊവിഡ് പിടിമുറുക്കിതോടെ ഇത്തവണ ഏപ്രിൽ മാസം പാർക്ക് തുറക്കാൻ കഴിഞ്ഞിരുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ എട്ട് മാസങ്ങൾക്ക് ശേഷമാണ് പാർക്ക് തുറക്കുന്നത്. താമസ സൗകര്യവും ട്രക്കിംഗും ഇവിടെ ഉണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സന്ദർശകരെ പാർക്കിനുളളിൽ പ്രവേശിപ്പിക്കുക.
ഇത്തവണ 111 വരയാടിൻ കുഞ്ഞുങ്ങളാണ്  ഇരവികുളം നാഷണൽ പാർക്കിൽ പിറന്നത്. ഇതോടെ മൊത്തം വരയാടുകളുടെ എണ്ണം 723 ആയി. കൊവിഡിന്റെ പശ്ചാതലത്തിൽ പാർക്കുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാതലത്തിൽ ടൂറിസം നിലച്ചതോടെ റിസോർട്ടുകളിലടക്കം ആയിരക്കണക്കിന് പേരുടെ ജോലിയാണ് നഷ്ടപ്പെട്ടത്. വനംവകുപ്പിന്റെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

error: Content is protected !!