സ്വർണവില വീണ്ടും കുറഞ്ഞു

Reoprt:Web Desk

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്.

ഓഗസ്റ്റിൽ റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3 ശതമാനം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപരം നടക്കുന്നത്.

error: Content is protected !!