ഫാ. സ്റ്റാൻ സ്വാമിയുടെ മരണം;തോട്ടുമുക്കം യൂണിറ്റ് പ്രതിഷേധിച്ചു.

Local News

മനുഷാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയെ യു. പി. എ. ചുമത്തി എൻ. ഐ. എ സംഘം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പൗരാവകാശങ്ങൾ നിഷേധിച്ച് മരണത്തിലേയ്ക്ക് നയിച്ചതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റ് തോട്ടുമുക്കം പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ ധർണ നടത്തി. കാലം മാപ്പ് നല്കാത്ത മനുഷാവകാശ ലംഘനമാണ് നടന്നതെന്നും ഭരണകൂടവും നീതിപീഠവും രാജ്യവും അദ്ദേഹത്തിന്റെ മുമ്പിൽ തലകുനിക്കേണ്ട അവസ്ഥയാണന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത വൈസ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കൽ പറഞ്ഞു. ഫൊറോന പ്രസിഡന്റ് സാബു വടക്കേപടവിൽ , യൂണിറ്റ് പ്രസിഡന്റ് ഷാജു പനക്കൽ , ടി.വി. മാത്യൂ , സെബാസ്റ്റ്യൻ പൂവ്വത്തുംകുടിയിൽ , ശ്രീമതി. റെജി മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു.

error: Content is protected !!