
Report: News Desk
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജാഥ, പൊതുയോഗങ്ങൾ എന്നിവ നടത്തുന്നതിന് പെരുമാറ്റചട്ടങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ വരണാധികാരിയുമായ എസ് സാംബശിവറാവു അറിയിച്ചു.യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയിൽ നിന്ന് മുൻകൂർ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതുസംബന്ധിച്ചുള്ള കോടതി നിർദ്ദേശങ്ങളും പാലിക്കണം.
രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ പൊതുയോഗം നടത്തരുത്. ജാഥയോ യോഗമോ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയത്ത് പൊതുയോഗം, ജാഥ എന്നിവ പാടില്ല. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട പോലീസ് അധികാരിയിൽ നിന്ന് ആവശ്യമായ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.പേരും ചിഹ്നവും പാടില്ല,രാഷ്ട്രീയ കക്ഷികൾ വോട്ടർമാർക്ക് നൽകുന്ന സ്ലിപ്പുകൾ വെള്ളപേപ്പറിൽ തയ്യാറാക്കേണ്ടതും വോട്ടറുടെ പേര്, സീരിയൽ നമ്പർ, പാർട്ട് നമ്പർ, പോളിംഗ് സ്റ്റേഷന്റെ പേര് എന്നീ വിവരങ്ങൾ മാത്രം രേഖപ്പെടുത്തിയതുമാകണം. ഈ സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ പേരോ ചിഹ്നമോ ഫോട്ടോയോ പാടില്ല.