നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട്ട്‌ മലേറിയയും

കോഴിക്കോട് : നിപ, ഷിഗെല്ല രോഗബാധകൾക്കിടെ കോഴിക്കോട്ട്‌ മലേറിയ സ്ഥിരീകരിച്ചു. തിക്കോടിയിൽനിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് രോഗബാധിതൻ.

രോഗത്തിന്റെ ഉറവിടെ മധ്യപ്രദേശ് ആണെന്ന നിഗമനത്തിലാണ് നിലവിൽ ആരോഗ്യപ്രവർത്തകർ.ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് ഇയാൾ ജോലി അന്വേഷിച്ച് തിക്കോടിയിലെത്തിയത്.

രോഗപ്രതിരോധം ശക്തമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. ഇയാൾക്ക് ഒപ്പമുള്ള മറ്റു അതിഥി തൊഴിലാളികളുടെയും രക്തം പരിശോധിക്കും. പ്രദേശത്ത് പനി സർവേയും ഫോഗിങും നടത്താനാണ് തീരുമാനം.

error: Content is protected !!