
newsdesk
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് വടകര സ്വദേശിനിയായ വീട്ടമ്മ മരിച്ചതായി പരാതി. ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി (49)യാണ് ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.
അഞ്ചാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എട്ടാം തിയ്യതി ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയായിരുന്നു. തുടര്‍ന്ന് ഒമ്പതിന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഒമ്പതിന് രാത്രി തന്നെ ബ്ലീഡിംഗ്, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടായിതിനെ തുടര്‍ന്ന് തങ്കമണിയെ 10ന് ഐസിയുവിലേക്ക് വീണ്ടും മാറ്റി.
നില വഷളായതിനെ തുടര്‍ന്ന് 10ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ഇന്നലെ വൈകിട്ടോടെ അഞ്ച് മണിയോടെ മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.