
Report: Rafeeq Thottumukkam
അങ്കമാലിയിൽ 110 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ മൂന്ന് പേർ പിടിയിൽ.പുലർച്ചെ 2മണിക്ക് ശേഷം നടന്ന വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. കാറിൽ കഞ്ചാവുമായി എത്തിയ 3 പേരെ അറസ്റ്റു ചെയ്തു. ഇടുക്കി വെള്ളത്തൂവൽ അരീയ്ക്കൽ വീട്ടിൽ ചന്ദു (22), തൊടുപുഴ പെരുമ്പള്ളി ചിറ ചെളി കണ്ടത്തിൽ വീട്ടിൽ നിസാർ (37), തൊടുപുഴ കരിക്കോട് ഇടവെട്ടി മറ്റത്തിൽ വീട്ടിൽ അൻസൻ ഷംസുദീൻ (34) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് വാഹന പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ 50 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രണ്ട് വാഹനങ്ങളിലായാണ് സംഘം എത്തിയത്.ആദ്യ വാഹനത്തിൽ ചെറിയ അളവ് കഞ്ചാവേ ഉണ്ടായി ന്നുള്ളൂ. രണ്ടാമത്തെ വാഹനം ലോറി വട്ടമിട്ട് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. നെർക്കോട്ടിക് സെൽ ഡിവൈഎസ്പി മധു ബാബു,അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ. സൂഫി, സ്പെഷ്യൽ ടീം അംഗങ്ങളായ റോണി ഗസ്റ്റിൻ, ഷാജി, നിസാർ,ശ്യാം ,ജിസ്മോൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.