
Web Desk
കെ. എം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയ സംഭവത്തിൽ പരിഹാസവുമായി ബെന്യാമിന്. ‘പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’ എന്ന ക്യാപ്ഷനോടുകൂടിയുള്ള കുറിപ്പാണ് ബെന്യാമിന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം, എന്‍.ആര്.സി ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ, ഉപ്പിട്ട ഷോഡാ വെള്ളം, ജിലേബിയുടെ രുചി തുടങ്ങി ഒന്‍പത് അധ്യായങ്ങളാണ് കുറിച്ചിരിക്കുന്നത്. ‘നോവലിന് ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ആരെങ്കിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നെങ്കില്‍ മനഃപൂര്‍വ്വം മാത്രം’ എന്നും ബെന്യാമിന് കുറിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ. എം ഷാജിഎം എൽ എ യുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വിജിലന്‍സ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
50 ലക്ഷം രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. എന്നാല്‍ പിടിച്ചെടുത്ത പണത്തിന് കൃത്യമായ രേഖകളുണ്ടെന്നാണ് ഷാജി അറിയിച്ചത്. ഇതിന്റെ രേഖകള്‍ ഹാജരാക്കുമെന്നും കരുതിക്കൂട്ടി നടത്തിയ റെയ്ഡ് ആണിതെന്നും അദ്ദേഹം പറഞ്ഞു.