നടൻ പി.ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ഗുരുതരാവസ്ഥയിൽ. മസ്തിഷ്ക ജ്വരത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രണ്ട് ദിവസം മുൻപ് രോഗം മൂർച്ഛിക്കുകയായിരുന്നു,ആരോഗ്യനില വഷളായതിനെ തുടർന്ന് വെൻ്റിലേറിലേക്കു മാറ്റിയിരിക്കുകയാണ്. ഡോക്ടർ, അധ്യാപകൻ, നാടക പ്രവർത്തകനുമായിരുന്ന പി. ബാലചന്ദ്രൻ, തിരക്കഥ, രചയിതാവ് എന്നീങ്ങനെ സിനിമയിൽ ഇടമുറപ്പിച്ചു. പിന്നീട് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിച്ചു.2012-ൽ പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗ്ഗീസ് ചേക്കവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കൂടെയാണ്പി. ബാലചന്ദ്രൻ.

error: Content is protected !!