അല്ലു അര്‍ജുന്റെ സര്‍പ്രൈസ് ഗിഫ്റ്റില്‍ ഞെട്ടി ദേവി ശ്രീ പ്രസാദ്

Entertainment Desk

നടന്‍ അല്ലു അര്‍ജുന്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനത്തിന്റെ സന്തോഷത്തിലാണ് സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി.). സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോ ദേവി ശ്രീ പ്രസാദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.എ സര്‍പ്രൈസ് റോക്ക് സ്റ്റാര്‍ ഗിഫ്റ്റ് ഫ്രം ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ എന്നു പറഞ്ഞുകൊണ്ടാണ് ദേവി ശ്രീ പ്രസാദ് വീഡിയോ പങ്കുവെച്ചത്. റോക്ക്‌സ്റ്റാര്‍ ഡി.എസ്.പി. ദേവി ശ്രീ പ്രസാദ് എന്നെഴുതിയ ഒരു ബോര്‍ഡാണ് അല്ലു അര്‍ജുന്‍ അദ്ദേഹത്തിന് നല്‍കിയത്.
പ്രിയപ്പെട്ട ബണ്ണി ബോയ്, ഇത്രയും മനോഹരമായ ഈ സമ്മാനത്തിന് ഒരുപാട് നന്ദി. എന്തൊരു നല്ല സര്‍പ്രൈസാണിത്. ഞാനിത് എല്ലാവരെയും കാണിക്കാന്‍ ആഗ്രഹിക്കുകയാണ്.ഫീല്‍ മൈ ലൗ’ (അല്ലു അര്‍ജുന്‍ നായകനായ ബണ്ണി എന്ന ചിത്രത്തില്‍ ദേവീശ്രീ പ്രസാദ് സംഗീതം ചെയ്ത ഗാനം). ഇത് ഞാന്‍ തീരേ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് നന്ദിയുണ്ട് ബണ്ണി ബോയ്. ഇനി നമുക്ക് പുഷ്പയില്‍ തകര്‍ക്കാം,’ ദേവി ശ്രീ പ്രസാദ് പറഞ്ഞു.

error: Content is protected !!