കോടതി വിധിയില്‍ സന്തോഷം;സിസ്റ്റര്‍ അഭയയുടെ സഹോദരന്‍

Report: News Desk

കോടതി വിധിയില്‍ സന്തോഷമെന്ന് അഭയയുടെ സഹോദരന്‍. ദൈവത്തിന് നന്ദി പറയുന്നുവെന്നും ഒരുപാട് പേരുടെ സഹായം കേസ് നടത്തുന്നതിലും ഉണ്ടായിരുന്നു. എല്ലാവരോടും നന്ദി പറയുന്നതായും അഭയയുടെ സഹോദരന്‍ ബിജു തോമസ് പറഞ്ഞു.

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

error: Content is protected !!