ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ കേരളം

ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം. മെയ് മാസത്തില്‍ കൊവാക്‌സിന്‍ 10 ലക്ഷം ഡോസ് എത്തിക്കും. ലോക്ക് ഡൗണ്‍ വേണ്ടെന്നും പ്രാദേശികനിയന്ത്രണങ്ങള്‍ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കിട്ടാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് മാസം 1 ന് പത്ത് ലക്ഷം വാക്‌സിന്‍ വാങ്ങും. വിവിധ വകുപ്പുകളിലെ പണം വാക്‌സിന് വാങ്ങാനായി നീക്കിവെക്കും. കേന്ദ്രത്തില്‍ നിന്നും സൗജന്യമായി കിട്ടാനുള്ള വാക്‌സിന്‍ എത്തിക്കാനും ഇതിനൊപ്പം ശ്രമിക്കും.

15 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന കേന്ദ്രനിര്‍ദേശം തത്ക്കാലം നടപ്പാക്കേണ്ട എന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ലോക്ക് ഡൗണ്‍ കൂടുതല്‍ തിരിച്ചടിയുണ്ടാക്കുമെന്നും നിലവിലെ നിയന്ത്രണം അതേ നിലയില്‍ പോകട്ടെയെന്നുമാണ് യോഗത്തിലെ തീരുമാനം. അടുത്ത ഘട്ടത്തില്‍ മാത്രം ലോക്ക് ഡൗണ്‍ മതിയെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

error: Content is protected !!