
ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന് പരിഹാരം തേടിയെത്തിയ യുവതിയെ കഴിഞ്ഞ ദിവസം കൗണ്സിലിങിനിടെ വൈദികൻ പീഡിപ്പിച്ചത് . കുടുംബ വഴക്കിന് പരിഹാരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച പള്ളി വികാരിയെ പുറത്താക്കി. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലിനെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കിയത്. ഇയാളെ പൗരോഹിത്യ അധികാരാവകാശങ്ങളില്‍ നിന്നും മാനന്തവാടി കമ്മന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി സ്ഥാനത്ത് നിന്ന് വൈദികനെ മാറ്റിയതായും ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു