വിജയ്ക്കും സൂര്യക്കുമെതിരെ ആരോപണവുമായി നടി മീര മിഥുൻ

വിജയും,സൂര്യയും ഉള്‍പ്പടെയുള്ള തമിഴ് സിനിമാ താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടിയും ബിഗ് ബോസ് താരവുമായ മീര മിഥുനെതിരെ ചെന്നൈ പൊലീസ് കേസ് എടുത്തു. അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന വിജയ് ആരാധകരുടെ പരാതിയിലാണ് നടപടി. വിജയ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സൂര്യക്ക് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നുമായിരുന്നു മീര മിഥുന്‍റെ ആരോപണം.ഗൗതം മേനോന്‍ ചിത്രം യെന്നെ അറിന്താല്‍, താനാ സേർന്ത കൂട്ടം ഉള്‍പ്പടെയുള്ള ചിത്രങ്ങളിലും തമിഴ് ബിഗ് ബോസ്സിലൂടെയും ശ്രദ്ധേയ ആയ മീര മിഥുനാണ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയത്. തമിഴ് സിനിമാ മേഖലയില്‍ സൂപ്പര്‍ താരങ്ങളുടെ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നുമാണ് മീര ആരോപിക്കുന്നത്.

വിജയ് ചിത്രത്തിലുള്‍പ്പടെ ഓഡീഷന് നടത്തി ഷോര്‍ട്ടലിസ്റ്റ് ചെയ്യപ്പെട്ടങ്കിലും അടുപ്പക്കാര്‍ക്ക് അവസരം നല്‍കാന്‍ വിജയ് ഇടപെട്ട് പേര് വെട്ടിച്ചെന്നും പേട്ട സിനിമയില്‍ അവസാനനിമിഷം തന്‍റെ റോള്‍ രജനീകാന്ത് ഇടപെട്ട് തൃഷക്ക് നല്‍കിയെന്നും മീര ആരോപിക്കുന്നു. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ നടൻ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി തമിഴിലെ നിരവധി താരങ്ങള്‍ക്ക് ബന്ധമുണ്ടെന്നുമാണ് മീരയുടെ ഒടുവിലത്തെ ആരോപണം.മീരക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ആരാധകരെ ഉപയോഗിച്ച് വിജയ് തന്നെ മോശമായി ചിത്രീകരിക്കുന്നവെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മീര പറയുന്നു. ഈ സാഹചര്യത്തിലാണ് മീര മിഥുനെതിരെ വിജയ് ആരാധകര്‍ പൊലീസില്‍ പരാതി നല്‍കിയത്.

error: Content is protected !!