പുത്തുമല ദുരന്തത്തിന് നാലാണ്ട്:കണ്ണീർ ഓർമ്മ സമ്മാനിച്ചു അഞ്ചു പേർ ഇന്നും കാണാമറയത്ത്.

special sory

വയനാട് ജില്ലയിലെ അതിമനോഹരമായ ഒരു പ്രദേശമായിരുന്നു പുത്തുമല. ഇവിടെ പ്രകൃതിയുടെ വികൃതിയിൽ തകർന്നടിഞ്ഞത് 17 ജീവനുകളും ഒരുപാട് പേരുടെ സ്വപ്നങ്ങളുമായിരുന്നു .ആ വലിയ ദുരന്തത്തിന് നാലാണ്ട് പിന്നിടുമ്പോഴും ഹൃദയത്തിനേറ്റ മുറിവ് ഇന്നും ബാക്കിയാണ് . 2019 ആഗസ്റ്റ് 8നായിരുന്നു കനത്ത മഴയിൽ പുത്തുമലയ്ക്കു മുകളില്‍ ദുരന്തം പെയ്തിറങ്ങിയത് .

ഉരുള്‍പൊട്ടിയൊഴുകിയ പാറക്കൂട്ടവും ചെളിമണ്ണും നിമിഷ നേരം കൊണ്ട് ഗ്രാമത്തിന് മുകളില്‍ പതിച്ചു. ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ നിസഹായരായ മനുഷ്യര്‍. അവരുടെ വളര്‍ത്തുമൃഗങ്ങള്‍. വീടുകള്‍. ആരാധനാലയങ്ങള്‍, അങ്ങനെയെല്ലാം മണ്ണിനടയില്‍പെട്ടു.ഇന്നും പുത്തുമലയുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. അന്ന് ബാക്കിയായതൊക്കെ പലയിടങ്ങളിലായി കാടുപിടിച്ച് കിടപ്പുണ്ട്.കാണുന്നതിനേക്കാള്‍
ഏറെയാണ് മണ്ണില്‍ പുതഞ്ഞുപോയവ. മരിച്ചവരുടെ പട്ടികയിലെ 5 പേരെ ഇന്നും കണ്ടെത്തിയിട്ടില്ല. പ്രകൃതിയുടെ കലിതുള്ളല്‍ കണ്ടവര്‍ക്ക് ആ നടുക്കം വിട്ടുമാറിയിട്ടില്ല. പുത്തുമലയിലെ അവശേഷിക്കുന്ന ജീവിതങ്ങള്‍. ഈ മഴക്കാലവും അവരെ പേടിപ്പെടുത്തുന്നുണ്ട്
.

ദുരന്തബാധിതരുടെ പുനരധിവാസം 90 ശതമാനവും പൂര്‍ത്തിയായി. പലയിടങ്ങളിലായി അവരിന്ന് ജീവിതം കരുപിടിപ്പിക്കുകയാണ്. അപ്പോഴും പുതിയതൊന്നും അവരുടെ നഷ്ടങ്ങള്‍ക്ക് പകരമല്ല. ഉറ്റവരുടെ ഓര്‍മ്മയും, ജനിച്ച മണ്ണും ഇവിടെയുണ്ട്. കാണാമറയത്തുള്ള പ്രിയപെട്ടവരുടെ മുഖം മനസിലെ മുറിവായി കിടപ്പുണ്ട് ഇവിടെത്തെ ആളുകൾക്ക് . ആഘോഷങ്ങളില്ലാതെ ജീവിതം ഇപ്പോഴും പഴയതുപോലെ ആവാതെ ജീവിച്ചു തീർക്കുകയാണ് ഇവരിവിടെ.മണ്ണിന് പച്ചപ്പ് വന്നെങ്കിലും മനസ്സിലിപ്പോഴും നോവാണിവിടം…

error: Content is protected !!