
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയം . കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ല. ഇത്തവണ അത് എറണാകുളം ആണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായി എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു
18, 510 കുട്ടികൾക്ക് മുഴുവൻ എ പ്ലസ് കിട്ടി. 234 കുട്ടികൾ മുഴുവൻ മാർക്കും വാങ്ങിയവരാണ്. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. വിച്ച്എസ്ഇ റഗുലര്‍ വിഭാഗത്തിൽ 81.8 ആണ് വിജയശതമാനംഹയർ സെക്കന്ററി സർട്ടിഫിക്കറ്റിൽ ഇത്തവണ മാറ്റം ഉണ്ടാകും. ഫോട്ടോയും മാതാപിതാക്കളുടെ വിവരങ്ങളും ജനനതീയതിയും ചേർക്കും. ഈ മാസം തന്നെ പ്ലസ് വൺഫലവും പ്രഖ്യാപിക്കും. പുനർ മൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും.