മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യത്തിന്‍റെ വെടിവെപ്പ്: 38 പേർ കൊല്ലപ്പെട്ടു

Report: International Desk

ജനാധിപത്യ പ്രക്ഷോഭം മ്യാൻമറിൽ രൂക്ഷമാകുന്നു. സൈന്യത്തിന്‍റെ വെടിവെപ്പില്‍ 38 പേർ കൊല്ലപ്പെട്ടു. ഇതോടെ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു.പട്ടാള അട്ടിമറിയിലൂടെ ഓങ് സാങ് സൂചിയെ തടങ്കലിലാക്കിയതിനെതിരെയാണ് പ്രതിഷേധം. ഫെബ്രുവരി ആദ്യവാരത്തോടെ തുടങ്ങിയ സമരങ്ങള്‍ ശക്തിപ്പെടുകയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.തെരുവില്‍ പ്രക്ഷോഭം നടത്തിയവർക്ക് നേരെ പട്ടാളം വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 4 പേർ കുട്ടികളാണ്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്

error: Content is protected !!