പട്ടത്തിൽ കുരുങ്ങി മൂന്നുവയസുകാരി ആകാശത്തേക്കു‌യർന്നു പൊങ്ങി

ആകാശത്തേക്ക് പറന്ന കൂറ്റൻ പട്ടത്തിൽ കുരുങ്ങിയ മൂന്നുവയസുകാരി പറന്നുയർന്നു. തായ്​വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന ഈ സംഭവമുണ്ടായത് . വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.പറന്നുയരാൻ തുടങ്ങിയ പട്ടത്തിന്റെ ചരടിൽ കുഞ്ഞ് കുരുങ്ങുകയായിരുന്നു. കൂറ്റൻ പട്ടം കുഞ്ഞിനെയും കൊണ്ട് പറന്നു. നിലത്തു നിന്ന് പൊങ്ങിയ കുഞ്ഞുമായി പട്ടം ഉയരത്തിലേക്ക് പറന്നതോടെ ഒപ്പം നിന്നവർ ബഹളം വച്ചു. ഇതിന് പിന്നാലെ ഓടിയെത്തിയ ജനക്കൂട്ടം പട്ടച്ചരട് തിരികെ പിടിച്ച് സാവധാനത്തിൽ കുഞ്ഞിനെ സുരക്ഷിതമായി താഴെയെത്തിച്ചു. പരുക്കുകളൊന്നും കൂടാതെ കുട്ടി സുരക്ഷിതമായി താഴെയെത്തി

error: Content is protected !!