ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന എ.സി വിപണിയില്‍

റീഓൺ നാമകരണമുള്ള ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന എസി എയര്‍ കണ്ടീഷ്നറുമായി സോണി രംഗത്ത്. റീഓണ്‍ പോക്കറ്റ് എന്നാണ് ഈ എ.സിക്ക് സോണി നല്‍കിയിരിക്കുന്ന പേര്. 13,000 രൂപയാണ് ജപ്പാനീസ് യെന്‍ ആണ് ഇതിന്‍റെ വില. ജപ്പാനില്‍ മാത്രമാണ് ഇത് ലഭ്യമാകുന്നത്. ആപ്പിളിന്‍റെ മാജിക്ക് മൌസിന്‍റെ വലിപ്പത്തില്‍ ഉള്ളതാണ് സോണിയുടെ റീഓണ്‍ പോക്കറ്റ്. നിങ്ങളുടെ പോക്കറ്റിലോ അല്ലെങ്കിൽ പിറകില്‍ പൌച്ചുള്ള പ്രത്യേക ടീഷര്‍ട്ടിലോ ഇത് ഘടിപ്പിക്കാം. ചൂടേറിയ കാലവസ്ഥയില്‍ ധരിക്കുന്നയാള്‍ക്ക് തണുപ്പ് നല്‍കാന്‍ ഈ ചെറിയ ഉപകരണത്തിന് കഴിയും.ശരീരത്തില്‍ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുവാന്‍ ഇതില്‍ ചെറിയ ഫാന്‍ ഉണ്ട്. ഇതിനോടൊപ്പം ഇത് നിയന്ത്രിക്കാനുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ലഭ്യമാണ്. ബ്ലൂടൂത്ത് വഴി എസിയുമായി കണക്ട് ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി താപനിലയും മറ്റ് കാര്യങ്ങളും കണ്‍ട്രോള്‍ ചെയ്യാം. ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ഈ ആപ്പ് ലഭിക്കും.രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെയാണ് എ.സിയുടെ ബാറ്ററി ലൈഫ് എന്നാണ് സോണി പറയുന്നത്. അന്തരീക്ഷ താപനില അനുസരിച്ച് ഓട്ടോമാറ്റിക്ക് മോഡില്‍ പ്രവര്‍ത്തിക്കാനും എസിക്ക് സാധിക്കും.

error: Content is protected !!
%d bloggers like this: