വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു.

പുതുപ്പാടി: ഈങ്ങാപ്പുഴ  കാക്കവയലിൽ  വിദ്യാർത്ഥിനി നീന്തലിനിടെ  കുളത്തിൽ മുങ്ങി മരിച്ചു .പായോണ കരികുളം  കണ്ടത്തും തൊടുകയിൽ ഫിലിപ്പിന്റെ (പാലാഴി) മകൾ  മരിയയാണ് (18) നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചത്.ലിസ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ്.ഇവരുടെ ഫാമിന്റെ ആവശ്യാർഥം ഉള്ള 50മീറ്റർ നീളവും 30 മീറ്റർ വീതിയും  20 അടി താഴ്ചയുമുള്ള കുളത്തിലാണ് സംഭവം. കുടുംബവുമായി സ്ഥിരമായി നീന്തുന്നത് പതിവാണ്. ഇന്നും പതിവുപോലെ ഫിലിപ്പും കുടുംബവും നീന്തി കുളിക്കുന്നതിനിടെയാണ് കുളത്തിന്റെ നടുക്ക്‌ വെച്ച്‌ മകളെ കാണാതാവുകയായിരുന്നു.ഇന്ന് വൈകുന്നേരം 6:30 നും 7 മണിക്കും ഇടയിലാണ് സംഭവം.കുടുംബത്തിലെ അഞ്ചു പേരടങ്ങുന്ന സംഘമാണ്  നീന്തലിനുണ്ടായിരുന്നത്. നീന്തുന്നതിനിടെ കുളത്തിൻ്റെ നടുക്ക് വെച്ച് താഴ്ന്ന് പോവുകയായിരുന്നു.ഫയർ ഫോഴ്‌സും,മറ്റു സന്നദ്ധ സംഘടന സംഘങ്ങളും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

error: Content is protected !!