മാവൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു

Report: Rafeeq Thottumukkam

മാവൂർ:തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂർ പൈപ്പ് ലൈൻ റോഡ്, 17 ലക്ഷം രൂപ അനുവദിച്ച ഊർക്കടവ് പുതിയേടത്ത്താഴം റോഡ്, 10 ലക്ഷത്തിൻ്റെ അനുമതി ലഭ്യമാക്കിയ കുറ്റിപ്പാല മഹ്ളറ കുയിൽതൊടി റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്.

മാവൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിനുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 3.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശുഭ ശൈലേന്ദ്രൻ, കെ ഉണ്ണികൃഷ്ണൻ, സുനിൽകുമാർ പുതുക്കുടി, എം ധർമജൻ, ഇ.എൻ പ്രേമാനന്ദൻ, കെ.സി അബ്ദുറഹിമാൻ, ഇ.എൻ ദേവദാസൻ, പി ബാലകൃഷ്ണൻ, പി.ടി.സി മുഹമ്മദലി, പി ശങ്കരനാരായണൻ, എം.പി സിദ്ധാർത്ഥൻ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!