യൂത്ത് കോൺഗ്രസ് തൊണ്ടിമ്മൽ യൂണിറ്റ് രൂപീകരിച്ചു

Report: Rafeeq Thottumukkam

തിരുവമ്പാടി: യൂത്ത് കോണ്ഗ്രസ് സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം യൂത്ത്കോണ്ഗ്രസ് രാജീവ്ഗാന്ധി യൂണിറ്റ് രൂപീകരണം തൊണ്ടിമ്മൽ വെച്ച് നടത്തി.പതിനഞ്ചഗം യൂണിറ്റ് കമ്മറ്റിയിൽ പ്രസിഡന്റ് ആയി ശ്രീരാഗിനെയും, വൈസ് പ്രസിഡൻ്റ് മാരായി കുമാരി കൃഷ്നാഞ്ജന, കുമാരി വിസ്മയ് ലാൽ നെയും, ജനറൽ സെക്രട്ടറിമാരായി വേണു എം.ബി, ലിതീഷ് കെ, അക്ഷയ ബി.എം, അലോക് അനിൽ, ട്രഷറായി ആദർശ് എ.എസ് നെയും തിരഞ്ഞടുത്തു.

തിരുവമ്പാടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജ്മ്മൽ യു.സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ശ്രീ.മുഹമ്മദ് വട്ടപ്പറമ്പിൽ ഉദഘാടനം നിർവഹിച്ചു.പുന്നക്കൽ മേഖലാ പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് മുഖ്യ പ്രഭാഷണം നടത്തി, വൈസ് പ്രസിഡൻ്റുമാരായ അമൽ നെടുങ്കല്ലേൽ, മനു കളത്തൂർ എന്നിവർ പ്രസംഗിച്ചു. കെ എസ് യു നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അർജുൻ ബോസ് , അൻവർ തയ്യിൽ, ബരത്ത് ബാബു, ബൂത്ത് പ്രസിഡൻ്റുമാരായ ബാബു മുത്തേടം, ഹരിദാസൻ ആറാംപുറത്ത് എന്നിവർ നേതൃത്വം നൽകി .

error: Content is protected !!