കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

മുക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മാർച്ച് തടയാൻ ശ്രമിച്ച പോലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി .

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ അഴിമതി, സ്വജനപക്ഷവാദം, വികസന പ്രവർത്തനങ്ങളുടെ മുരടിപ്പ്, ആശാ വർക്കർ നിയമനത്തിലെ ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ, ജനവിരുദ്ധ നയങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്.

മാർച്ച് ജില്ലാ യു.ഡി.എഫ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു.എം.ടി. ഡി.സി.സി. സെക്രട്ടറി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!