
newsdesk
മലപ്പുറം: പെരിന്തല്‍മണ്ണ സെക്യുര്‍ഫിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കൊമേഴ്സ് തൊഴില്‍മേള സംഘടിപ്പിച്ചു. വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴില്‍മേളയില്‍ അഞ്ഞൂറോളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. നജീബ് കാന്തപുരം എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിനനുസരിച്ചുള്ള പരിശീലനം തൊഴില്‍മേഖലയില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജിസിസി രാജ്യങ്ങളില്‍ ഓഡിറ്റിങ്, അക്കൗണ്ടിങ് മേഖലയില്‍ പ്രശസ്തമായ സെക്യുര്‍ടാഗിന്റെ ആഭിമുഖ്യത്തിലാണ് പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റ് ജങ്ഷനു സമീപം സെക്യുര്‍ഫിന്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങിയത്. കൊമേഴ്സ് മേഖലയില്‍ വിശ്വസനീയമായ റിക്രൂട്ടിങ് സ്ഥാപനമായും സെക്യൂര്‍ ടാഗ് പ്രവര്‍ത്തിക്കുന്നു. നിലവില്‍ ഒമാന്‍, ഖത്തര്‍, യുഎഇ, സൗദി, ബഹറൈന്‍ എന്നീ രാജ്യങ്ങളില്‍ സെക്യൂര്‍ ടാഗിന് ബ്രാഞ്ചുകളുണ്ട്. കേരളത്തിലെ കൊമേഴ്‌സ് വിദ്യാര്‍ഥികളെ വിദേശ രാജ്യങ്ങളിലെ മികച്ച തൊഴിലവസരങ്ങള്‍ക്കുവേണ്ടി പരിശീലിപ്പിക്കുകയാണ് സെക്യുര്‍ഫിന്നിന്റെ ദൗത്യമെന്ന് മാനെജിങ് ഡയരക്റ്റര്‍ ടി.പി റിയാസ് ഹസന്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ശീറ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് ഷഫീഖ് സ്വാഗതം പറഞ്ഞു. വിദേശ പ്രതിനിധികളായ മുഹമ്മദ് സുലൈമാന്‍ അഹമദ് അല്‍ ബുസൈദി, വലീദ് സുലൈമാന്‍ അഹമദ് അല്‍ ബുസൈദി, ബാഖിത് ഹാമിദ് അല്‍ ബാഖിദ് ഫാദില്‍, സൈദ് ഹാമിദ് അല്‍ ബാഖിദ് ഫാദില്‍, ഫൈസല്‍ ഹമിദ് അല്‍ ബാഖിദ് ഫാദില്‍, കരിയര്‍ വിദഗ്ധന്‍ സി.എ സാലിഹ്, നാസര്‍ പെരിങ്ങത്തൂര്‍, സി.എ സിനാന്‍, സി.എ സാലിഹ്, ഡോ. സുഹൈല്‍, ഡോ. ഷാഫി, സുഹൈല്‍ ആയഞ്ചേരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.