കയറ്റത്തിന് ശേഷം സ്വർണവിലയിൽ‌ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയകുറവ്. പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയും ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയുമായി. 1,07,600 രൂപയായിരുന്നു ഇന്നലത്തെ സ്വർണനിരക്ക്.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും അമേരിക്കൻ ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പണവായ്പാ നയങ്ങളുമാണ് സ്വർണവില നിർണയിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയും വിപണിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ വില താഴോട്ട് പോകുന്നത് വരുംദിവസങ്ങളിൽ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്കും റീട്ടെയിൽ ഉപഭോക്താക്കൾക്കും പ്രതീക്ഷ നൽകുന്നു.

സംസ്ഥാനത്തെ സ്വർണവില അന്താരാഷ്ട്ര വിപണിയിലെ വൻ ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് മാറിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ മാറ്റം തുടരുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!