
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,920 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,490 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച പവന് 1,08,560 രൂപയായിരുന്നു വില. ആഗോള വിപണിയിലെ ചലനങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് സ്വർണവിലയിലെ മാറ്റങ്ങൾക്ക് പ്രധാനമായും വഴിയൊരുക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. റെക്കോർഡ് നിലവാരത്തിൽനിന്ന് സ്വർണവില ഇപ്പോൾ ഗണ്യമായി താഴ്ന്നിട്ടുണ്ട്.