കുറ്റിക്കാട്ടൂരിൽചിക്കൻ സ്റ്റാളിൻ്റെ നവീകരണത്തിന് വേണ്ടി കൊണ്ടുവന്ന സ്റ്റീൽ ഷീറ്റുകളും സ്റ്റീൽ പൈപ്പുകളും മോഷണംപോയി

കുറ്റിക്കാട്ടൂരിൽ : ചിക്കൻ സ്റ്റാളിൻ്റെ നവീകരണത്തിന് വേണ്ടി കൊണ്ടുവന്ന സ്റ്റീൽ ഷീറ്റുകളും സ്റ്റീൽ പൈപ്പുകളും മോഷണംപോയി.കുറ്റിക്കാട്ടൂർ എം എ ചിക്കൻ സ്റ്റാളിന് പുറകിൽസൂക്ഷിച്ചിരുന്നസ്റ്റീൽ ഷീറ്റുകളും പൈപ്പുകളും ആണ് മോഷണം പോയത്.ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് മോഷണം നടന്നത്.

ഒരു ഗുഡ്സ്ഓട്ടോയിൽ എത്തിയ ആറംഗ നാടോടി സ്ത്രീകളാണ് മോഷണം നടത്തിയത്.കടയുടമയായ മുസ്തഫ ഉച്ചക്ക് കടയിൽ എത്തിയപ്പോൾ സ്റ്റീൽ ഷീറ്റുകളും പൈപ്പുകളും കാണാത്തതിനെ തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.


ഉടൻതന്നെ സമീപത്തെ മറ്റ് കച്ചവടക്കാരെ വിവരമറിയിച്ച് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകും
.

error: Content is protected !!