രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ

Report; Rafeeq Thottumukkam

മുക്കം: കേരള സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ (SWAK ) കോഴിക്കോട് ജില്ലാ വിഭാഗവും എൻ്റെ മുക്കം സന്നദ്ധ സേനയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ചൂലൂർ എം.വി.ആർ. ക്യാൻസർ സെൻ്ററിൽ നടന്നു.ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ 101 ഓളം അംഗങ്ങളാണ് രക്ത ദാനത്തിന് തയ്യാറായി രംഗത്തെത്തിയത്.വനിതകളുടെ സാന്നിധ്യവും ക്യാമ്പിന് കരുത്തേകി.രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എൽ.എ. നിർവ്വഹിച്ചു.സ്വാക് (SWAK ) ജില്ലാ പ്രസിഡൻ്റ് വി.മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു മുഖ്യാതിഥിയായി

സൂപ്പർ മാർക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനകം നേതൃത്വം നൽകാൻ സാധിച്ചിട്ടുണ്ടെന്നും വരും നാളുകളിൽ സംസ്ഥാനമൊട്ടാകെ രക്തദാന ക്യാമ്പുൾപ്പെടെയുള്ളവ സംഘടിപ്പിക്കുമെന്നും ജില്ല പ്രസിഡൻ്റ് വി. മുസ്തഫ പറഞ്ഞു.

ചടങ്ങിൽ അബ്ദുൾ ഗഫൂർ, അഷ്കർ സർക്കാർ, വി.അബ്ദുൾ ജബ്ബാർ, കാദർ മാസ്റ്റർ, സലീംപൊയിലിൽ, ഡോ.നിഥിൻ ഹെൻറി,ഡോ.അനൂപ്.കെ.എം.ഹനീഫ, മാത്തു കുത്തോലൻ, കെ. അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.

error: Content is protected !!