ചാലിയാർ തീരത്തെ അനധികൃത മണൽ ഖനനം: കർശന നടപടിയുമായി മാവൂർ ഗ്രാമപഞ്ചായത്ത്

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തിലെ ചാലിയാർ തീരങ്ങളിൽ വ്യാപകമായി നടക്കുന്ന അനധികൃത മണൽ ഖനനത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത് അധികൃതർ.തുടർനടപടികളുടെ ഭാഗമായി ചെറുപ്പ, ചാലിയാർ തീരങ്ങളിലെ മണൽ ഖനന മേഖലകൾ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


തീരപ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ഭരണസമിതി, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും തീരങ്ങൾ ഇടിയാൻ കാരണമാവുകയും ചെയ്യുന്ന ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പോലീസിനെയും മറ്റ് റവന്യൂ അധികൃതരെയും ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ റെയ്ഡുകളും നിയമനടപടികളും തുടരുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ, വൈസ് പ്രസിഡണ്ട് സി പി കൃഷ്ണന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍മാരായ ഗീതാമണി പുലിയപ്പുറം, എൻ.പി. അഹമ്മദ്‌, വാർഡ് മെമ്പർ ശ്രീജ ആറ്റാഞ്ചേരിമീത്തൽ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!