കല്ലുരുട്ടി – തറോൽ റോഡരികിൽ വീണ്ടും മാലിന്യം തള്ളിയതായി പരാതി

മുക്കം : മുക്കം നഗരസഭയിൽ കല്ലുരുട്ടി – തറോൽ റോഡരികിൽ വീണ്ടും മാലിന്യം തള്ളിയതായി പരാതി. തിങ്കളാഴ്ച രാവിലെ ശക്തിയായ ദുർഗന്ധം വമിച്ചതോടെയാണ് മാലിന്യം തള്ളിയത് പ്രദേശത്തുകാരുടെ ശ്രദ്ധയിൽ പെട്ടത്. നേരത്തെയും ഇവിടെ സമാനമായ രീതിയിൽ മാലിന്യം തള്ളിയിരുന്നതായും നാട്ടുകാർ പറയുന്നു.

നഗരസഭാ കൗൺസിലർമാരായ ജിജി ജയരാജൻ, സുനിത എന്നിവർ സ്ഥലത്തെത്തി നഗരസഭാ ആരോഗ്യവകുപ്പിന്റെ അറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് കൗൺസിലർമാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!