ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ ;ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം

കോഴിക്കോട്: ജ​പ്പാ​നി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും തൊഴിലിനുമായി പോ​കു​ന്ന 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ ജപ്പാനിലേക്ക് അയച്ച ജെഎൽഎ ഇത്തവണയും സ്കോളർഷിപ്പുകളും മറ്റു സഹായങ്ങളും നൽകുന്നുണ്ട്. ഒയിസ്ക യൂത്ത് സെന്‍ററിൽ ഒരുക്കിയ ചടങ്ങിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അനുഭവങ്ങൾ പങ്കുവച്ചു.

കഴിഞ്ഞ 16 വർഷത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും ജപ്പാനിലേക്ക് അയച്ച ജെഎൽഎ അടുത്ത വർഷം അഞ്ഞൂറു പേരെ ജപ്പാനിലേക്ക് അയയ്ക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അക്കാദമി എംഡി ഡോ. സുബിൻ വാഴയിൽ പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ചു ജാപ്പനീസ് പ്രസംഗ മത്സരം, ചോപ്സ്റ്റിക് പരിശീലനം തുടങ്ങിയ പരിപാടികളും നടന്നു.

ഒയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു മുഖ്യാതിഥിയായിരുന്നു. നടൻ ദേവ്‌രാജ് വിശിഷ്ടാതിഥിയായിരുന്നു. സുരേഷ് കുമാർ, ജോർജ്. കെ, വിനയൻ, മെഹ്റു സൂസൻ എബ്രഹാം, ബാലു. എസ്, ഫിലിപ്പ് കെ. ആന്‍റണി, മുരളി രാജ, പ്രണവ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!