വിപണിയിൽ കൂടുതലും വ്യാജ ശർക്കര തന്നെ ; നല്ലത് ഇരുണ്ടതോ ഇളം നിറത്തിലുള്ളതോ? അറിയാം വിശദമായി

മലയാളി അടുക്കളകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ശർക്കര. ഉത്സവ സീസൺ ആയതിനാൽ പൊങ്കാല നിവേദിക്കാൻ ശർക്കര കൂടിയേ തീരു. മാത്രമല്ല, പല ആയുർവേദ മരുന്നുകളിലും ഇത് പ്രധാന ഘടകമാണ്. ഡിമാൻഡ് ഏറിയതോടെ ശർക്കരയുടെ വ്യാജനും മാർക്കറ്റുകളിൽ സുലഭമായിരിക്കുകയാണ്. പഞ്ചസാര, ചോക്കിന്റെ പൊടി, ബേക്കിംഗ് സോഡ തുടങ്ങിയവ ചേർത്താണ് ശർക്കരയുടെ വ്യാജൻ തയ്യാറാക്കുന്നത്.

ഇത് കണ്ടെത്താൻ ഈ സൂത്രവിദ്യകൾ പ്രയോഗിക്കാം.


ഒരു ടെസ്റ്റ് ട്യൂബിലോ ഗ്ളാസിലോ കാൽ ടീസ്‌പൂൺ പൊടിച്ച ശർക്കരയെടുക്കണം.
ഇതിലേയ്ക്ക് മൂന്ന് മില്ലി ലിറ്റർ ഹൈഡ്രോക്ളോറിക് ആസിഡ് ചേർക്കണം.
ഇങ്ങനെ ചെയ്യുമ്പോൾ കുമിളകൾ ഉണ്ടായില്ലെങ്കിൽ ശർക്കര ശുദ്ധമാണെന്ന് അനുമാനിക്കാം.
അമിതമായി തിളക്കമുള്ളതും ലൈറ്റ് നിറത്തിലുള്ളതുമായ ശർക്കര ഒഴിവാക്കുക. ഇവ കൃത്രിമ നിറങ്ങളും അഡിറ്റീവുകളും ഉപയോഗിച്ചതിന്റെ സൂചനയാണ്.
ഇരുണ്ട നിറത്തിലെ ശർക്കര തിരഞ്ഞെടുക്കുക

error: Content is protected !!