തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന കാശിൽ നിന്നും മിച്ചം പിടിച്ച് തിരുവമ്പാടി പഞ്ചായത്തിലെ 25 ഓളം വനിതകൾ ആദ്യമായി വിമാനയാത്രക്കൊരുങ്ങുന്നു*

തിരുവമ്പാടി : സ്കൂൾ ബാച്ചും, റെസിഡന്റ്‌സ് അസോസിയേഷനും തുടങ്ങി സകലരും വിനോദയാത്രകൾ നടത്തുന്ന ഇക്കാലത്ത് തങ്ങളുടെ ആദ്യത്തെ വിമാനയാത്രക്ക് ഒരുങ്ങുകയാണ് തിരുവമ്പാടി പഞ്ചായത്തിലെ പൊന്നങ്കയത്ത് ഉള്ള ഒരു കൂട്ടം പെൺപെട. തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന കാശിൽ നിന്നും മിച്ചം പിടിച്ചാണ് 25 ഓളം വരുന്ന ഈ സ്ത്രീ കൂട്ടായ്മ കരിപ്പൂര് നിന്നും നെടുമ്പാശ്ശേരിയ്ക്കു തങ്ങളുടെ ആദ്യത്തെ വിമാനയാത്രക്ക് ഒരുങ്ങുന്നത്.

പൊന്നാങ്കയത്തെ 70 വയസായ ജാനകിയും ശാന്തയുമടക്കം 25 പേരടങ്ങുന്ന വനിതാ സംഘം ആണ് ആദ്യമായ് ആകാശയാത്രക്കൊരുങ്ങുന്നത് .
തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടുന്ന കാശിൽ നിന്നും മിച്ചം വെച്ചു സ്വരുക്കൂട്ടിയ പണം കൊണ്ടാണ് യാത്ര പോകുന്നത് .ജനുവരി 28 നു രാവിലെ 9 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചി നെടുമ്പാശ്ശേരിയിലേക്കാണ് യാത്ര. ഏതാണ്ട് 6000 ത്തോളം രൂപയാണ് ഒരാളുടെ യാത്രാ ചെലവ് . ആദ്യ വിമാനയാത്രയുടെ ത്രില്ലിനൊപ്പം യാത്രക്ക് വീട്ടുകാരുടെ പൂർണ്ണ പിൻതുണ കൂടി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവർ .
*•

പൊന്നാങ്കയം വാർഡിലെ അഞ്ചോളം കുടുംബശ്രീയിലെ അംഗങ്ങളാണ് യാത്ര പോകുന്നത് . എല്ലാ വർഷവും കുടുംബശ്രീയിൽ നിന്നും വിനോദ യാത്രകൾ പോകാറുണ്ടെങ്കിലും രണ്ടു വർഷം മുൻപ് കുടുമ്ബശ്രീ കോർഡിനേറ്റർ ഷീബയുടെ മനസിലാണ് വിമാനയാത്ര എന്ന ആശയം ആദ്യമുദിച്ചതു. സഹപ്രവർത്തകരോട് ആഗ്രഹം പറഞ്ഞപ്പോൾ താല്പര്യം കാണിച്ച 25 പേരുമായി പോകാൻ തീരുമാനിക്കുകയുമായിരുന്നു .

നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിനു ശേഷം കൊച്ചി മെട്രോയും ലുലുമാലും ഫോർട്ട് കൊച്ചിയെല്ലാം കണ്ടായിരിക്കും ഇവരുടെ മടക്കം .

error: Content is protected !!