മുക്കം, മണാശ്ശേരിയിൽ മാലിന്യ കുഴിയിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

മുക്കം : മണാശ്ശേരിയിൽ ശിവം ഹോട്ടലിന് സമീപം മാലിന്യ കുഴിയിൽ വീണ പോത്തിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

മുക്കം സ്റ്റേഷൻ ഓഫീസർ എം അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എൻ. എ സുമിത്ത്, ഫയർ ഓഫീസർമാരായ എൻ.പി അനീഷ്, സി. വിനോദ്, വി എം മിഥുൻ, കെ കെ ജയ്ഷൽ, ജോളി ഫിലിപ്പ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

error: Content is protected !!