
newsdesk
മുക്കം : കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ് എൻ എസ് യൂണിറ്റ് പൊതു വിദ്യാഭ്യാസ വകുപ്പും എൻ എസ് എസ് സ്റ്റേറ്റ് സെല്ലും ആവിഷ്കരിച്ച ജീവിതോത്സവം പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് തിരുവമ്പാടി സർക്കിൾ ഇൻസ്‌പെക്ടർ പ്രജീഷ്. കെ നിർവ്വഹിച്ചു. യുവ തലമുറയിൽ കൃത്യമായ ദിശാബോധം നൽകുന്ന ഇത്തരം പദ്ധതികൾ തികച്ചും മാതൃക പരമെന്ന് യോഗം വിലയിരുത്തി. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, അക്രമ സ്വഭാവം, ആത്മഹത്യ പ്രവണത എന്നിവ ഇല്ലാതാകുന്നതിനു വേണ്ടി 21 വിത്യസ്ത പ്രവർത്തനം ഉൾക്കൊള്ളിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം.
പരിപാടിയിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി അധ്യക്ഷത വഹിച്ചു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ യഹ്‌യ എം. പി പരിപാടിക്ക് നേതൃത്വം വഹിച്ചു. ഡോ. അഷ്‌റഫ് കെ, എച്ച് എം ആയിഷബി ടീച്ചർ, ബെന്നി എബ്രഹാം, റിയാസത്ത് അലി, സുബിൻ പി എസ്, ബീന, വോളന്റീർമാരായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് നിഹാൽ എന്നിവർ സംസാരിച്ചു.