ആസിമിന് എയർപോർട്ടിൽ ഉജ്വല സ്വീകരണം നൽകി

മുക്കം : സിങ്കപ്പൂരിൽ വെച്ചു നടന്ന അന്താരാഷ്ട്രപാരാസ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ S2 കാറ്റഗറിയിൽ പങ്കെടുത്ത് ഏഴാം സ്ഥാനം കരസ്ഥമാക്കി തിരിച്ചു വന്ന നീലേശ്വരം ഹയർസെക്കന്ഡറി വിദ്യാർത്ഥി കൂടിയായ ആസിം വെളിമണ്ണയെ കരിപ്പൂർ എയർപോർട്ടിൽ എത്തി ഉജ്വലസ്വീകരണം നൽകി സ്കൂൾ അധ്യാപകരും പി ടി എ അംഗങ്ങളും .

പരിമിതികളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെയും ചിട്ടയായ പരിശീലനത്തിലൂടെയും ഏഴാം സ്ഥാനം കരസ്ഥമാക്കിയാണ് ആസിംമിന്റെ മടക്കം . പരിമിതിയിൽ നിന്നുകൊണ്ട് നേടിയ ആസിമിന്റെ വിജയം പൊതുസമൂഹത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് .


നാടിന്റെ അഭിമാനമായ ആസിം മുക്കം നീലേശ്വരം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ് .സ്കൂൾ പ്രിൻസിപ്പൽ ഹസീല യുടെയും പി ടി എ അംഗങ്ങളുടെയും നേതൃത്വത്തിൽ ആണ് ആസിം വെളിമണ്ണയെ സ്വീകരിച്ചത് .

error: Content is protected !!