
newsdesk
മുക്കം : കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ ഓണചന്ത ആരംഭിച്ചു. ഉത്സവകാലങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിന് വിപണിയിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ഈ ഓണക്കാലത്തും നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ് സിഡിയോടുകൂടി വന്‍ വിലക്കുറവിൽ ഓണചന്തയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. ഇതോടൊപ്പം സബ് സിഡിയില്ലാത്ത സാധനങ്ങളും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.
പന്നിക്കോട്ടും, തോട്ടുമുക്കത്തുമാണ് ഇത്തവണ ബാങ്ക് ഓണചന്ത നടത്തുന്നത്. ഓണചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വി.പി. ജമീല നിർവ്വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ കബീർ എ.പി, അബ്ദുൽ ജലാൽ, ഷാജു പ്ലാത്തോട്ടം, അൽഫോന്‍സ ബിജു, സെക്രട്ടറി (ഇന്‍ചാർജ്ജ്) സി. ഹരീഷ്, ബ്രാഞ്ച് മാനേജർ ശ്രീജ. എ.പി. തുടങ്ങിയവരും സംസാരിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് എ.സി. നിസാർ ബാബു സ്വാഗതവും, ഡയറക്ടർ മമ്മദ് കുട്ടി കുറുവാടങ്ങൽ നന്ദിയും പറഞ്ഞു.