മുക്കം അഗസ്ത്യമുഴിയിലെ ബീവറേജ്‌ ഔട്ട്ലെറ്റ് അടച്ചുപൂട്ടാൻ നഗരസഭാ തീരുമാനം

മുക്കം: അഗസ്ത്യമുഴിയിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടാൻ നഗരസഭാ തീരുമാനം .ഇന്ന് നടന്ന ഭരണ സമിതി യോഗത്തിൽ ആണ് ബീവറേജ് അടച്ചു പൂട്ടുന്നതിന് ഐക്യകണ്ഠേന നഗരസഭാ തീരുമാനം എടുത്തത്. അഗസ്ത്യമുഴി പെരുമ്പടപ്പിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഔട്ലെറ്റിനെതിരെ യുഡിഫും വെൽഫെയർ പാർട്ടിയും ആദ്യം മുതലേ പ്രതിഷേധ രംഗത്തുണ്ടായിരുന്നു .

ഇന്ന് നടന്ന ഭരണ സമിതി യോഗത്തിൽ അടച്ചുപൂട്ടുന്നതിനുള്ള ആവശ്യവുമായി പ്രതിപക്ഷ മെമ്പർമാർ രംഗത്ത് വന്നതോടെ ഇടത് ഭരണ സമിതി അംഗങ്ങൾ ഈ തീരുമാനത്തെ പിന്തുണക്കുകയായിരുന്നു. അതേ സമയം നിയമാനുസൃതമായി ഇവക്ക് പ്രവർത്തിക്കാനാവശ്യമായ ലൈസൻസുൾപ്പെടെയുള്ള രേഖകൾ ഈ കഴിഞ്ഞ മാർച്ചിൽ നഗരസഭാ അനുവദിച്ചു നൽകിയിരുന്നു . ഈ സാഹചര്യത്തിൽ നഗരസഭാ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചാൽ ഔട്ട്ലെറ്റ് അടച്ചുപൂട്ടേണ്ടി വരില്ല എന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന .

error: Content is protected !!