ഹരിത കർമ്മ സേനയെ തകർക്കാൻ അനുവദിക്കില്ല യുഡിഎഫ്

കോഴിക്കോട് : ജില്ലയിൽ തന്നെ മാതൃകാപരമായി അജൈവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മാതൃകാപരമായി ഇടപെടലുകൾ നടത്തി 100% മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിൽ വിരളി പൂണ്ട സിപിഎം പരത്തി ഹരിത കർമ്മ സേന സംഘടനാ സംവിധാനത്തെ തകർക്കുവാനുള്ള ശ്രമങ്ങളെ അനുവദിക്കാത്തതിന്റെ പേരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വ്യക്തിഹത്യ ചെയ്തു മുതലെടുപ്പ് നടത്തുവാനുള്ള സിപിഎം തന്ത്രം പൊതുജനം തിരിച്ചറിയുമെന്ന് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഹരിത കർമ്മ സേന തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും സിപിഎം നടത്തുന്ന കപട സമര ആഭാസം അർഹിക്കുന്ന തള്ളിക്കളയുന്നത് അന്വേഷണം നേരിടുവാനും യുഡിഎഫ് ഭരണസമിതി തയ്യാറാണ് എന്നും യു ഡി എഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

സിപിഎമ്മിലെ വിഭാഗീയതയും കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ അഴിമതി സ്വജനപക്ഷപാതം വ്യാജ രേഖ നിർമ്മാണം നടത്തി സിപിഎം നേതാക്കൾ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ ഇടപാട് നടത്തി സമ്പാദിച്ചകോഴ മൂടി വയ്ക്കാൻ വേണ്ടി ഗ്രാമപഞ്ചായത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം ശ്രമിക്കുകയാണെന്ന് യോഗം ആരോപിച്ചു.

കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിനെതിരെ ശക്തമായ സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, ട്രഷറർ അബൂബക്കർ മൗലവി, സണ്ണി കാപ്പാട്ട് മല, ടെന്നിസൺ ചാത്തംകണ്ടം, ജോസ് പൈക, റോയി കുന്നപ്പള്ളി, ജമീല അസീസ്, ഫ്രാൻസിസ് ചാലിൽ, ലിസി ചാക്കോ, ചിന്നാ അശോകൻ, അന്നക്കുട്ടി ദേവസ്യ, തമ്പി പറ കണ്ടത്തിൽ, ബേബി കളപ്പുര, ബിജു ഓത്തിക്കൽ, വാസുദേവൻ ഞാറ്റു കാലായിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!