ദേശീയ അംഗീകാരനിറവില്‍ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 90.75 ശതമാനം മാര്‍ക്ക് നേടിയാണ് പട്ടികയില്‍ ഇടം പിടിച്ചത്.

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓരോ ജീവനക്കാരുടെയും മികച്ച പിന്തുണയും സേവനവുമാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചതെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത് പറഞ്ഞു. വര്‍ഷങ്ങളായി ആരോഗ്യ മേഖലയില്‍ മികച്ച സേവനമാണ് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കുന്നതെന്നും പ്രദേശവാസികള്‍ക്ക് ഏത് സമയത്തും ആശ്രയിക്കാന്‍ പറ്റുന്ന രീതിയിലേക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുണ്ടാവുക. അതിനുശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയുണ്ടാകും. എല്ലാ വര്‍ഷവും സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവക്ക് 2 ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റു ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.

error: Content is protected !!