കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വെളൂരില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച സാംസ്കാരിക നിലയവും റോഡുംപി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനംചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വെളൂര്‍ വാര്‍ഡില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഇ.എം.എസ് സാംസ്കാരിക നിലയത്തിന്‍റെയും വാഴക്കാത്ത് പാംകുന്നത്ത് നടുക്കണ്ടിയില്‍ അംഗനവാടി റോഡിന്‍റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.

ഇ.എം.എസ് സാംസ്കാരിക നിലയം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4.82 ലക്ഷം രൂപ വിനിയോഗിച്ചും റോഡ് ഗ്രാമപഞ്ചായത്തിന്‍റെ 3 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയുമാണ് പൂര്‍ത്തീകരിച്ചത്. അംഗനവാടിയും സാംസ്കാരിക നിലയവും നിര്‍മ്മിക്കാന്‍ മൂന്ന് സെന്‍റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ പാറപ്പുറത്ത് കദീജയെ മൊമെന്‍റൊ നല്‍കി എം.എല്‍.എ ആദരിച്ചു.കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി. അനില്‍ കുമാര്‍, അസി. എഞ്ചിനീയര്‍ റൂബി നസീര്‍, കുന്നത്ത് സുലൈമാന്‍, കെ. മോഹനന്‍, പാറപ്പുറത്ത് കദീജ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ടി. ശിവാനന്ദന്‍ സ്വാഗതവും അംഗനവാടി വര്‍ക്കര്‍ കെ. റംല നന്ദിയും പറഞ്ഞു.

error: Content is protected !!