ഇതര സംസ്ഥാന തൊഴിലാളി ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ചു; മർദ്ദനം കൂടരഞ്ഞിയിലെ വിജയ് ഹോട്ടലിൽ വെച്ച്

തിരുവമ്പാടി : ഇതര സംസ്ഥാന തൊഴിലാളി ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ചു . ലഹരി ഉപയോഗം കാരണം ഹോട്ടൽ ജോലിയിൽ നിന്നും പുറത്താക്കിയ വൈരാഗ്യം മൂലം നേപ്പാൾ സ്വദേശിയെ യുവാവ് ഹോട്ടലിലെ മറ്റൊരു വെസ്റ്റ് ബംഗാൾ സ്വദേശിയായ ജീവനക്കാരനെ ആണ് ഹോട്ടലിൽ കയറി മർദിച്ചത് . കൂടരഞ്ഞിയിലെ വിജയ് ഹോട്ടലിൽ ഇന്നലെ രാത്രി 10.മണിയോടെ ആണ് സംഭവം . മർദിക്കുന്ന CCTV ദൃശ്യങ്ങൾ ലഭിച്ചു . തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

വെറും 4 ദിവസം മാത്രമാണ് നേപ്പാൾ സ്വദേശിയായ കമൽ കൂടരഞ്ഞിയിലെ വിജയ് ഹോട്ടലിൽ ജോലിക്ക് നിന്നത് .അപ്പോഴേക്കും യുവാവ് ലഹരിക്കടിമയാണെന്നു മനസിലാക്കിയ ഉടമ ഇയാളെ പറഞ്ഞു വിടുകയായിരുന്നു .തുടർന്ന് രാത്രിയിൽ ഹോട്ടലിൽ എത്തിയ യുവാവ് അവിടെ ജോലി ചെയ്തിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ സന്ദീപിനെ പുറത്തേക്ക് വിളിക്കുകയും മർദിക്കുകയും ആയിരുന്നു

തലക്കും മുഖത്തിനും പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു .പിന്നീട് തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയും ചെയ്തു . പ്രതിക്ക് വേണ്ടി തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!