മാവൂരിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്, കാറുകളുടെ മുൻഭാഗം തകർന്നു

കോഴിക്കോട്: കാറുകൾ കൂട്ടി ഇടിച്ച് അപകടം. മാവൂർ കൂളിമാട് റോഡിൽ എളമരം കടവിന് സമീപത്ത് ആണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മറ്റൊരു കാറിൻ്റെ ഒരു ഭാഗവും തകർന്നു. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വെറും 4 ദിവസം മാത്രമാണ് നേപ്പാൾ സ്വദേശിയായ കമൽ കൂടരഞ്ഞിയിലെ വിജയ് ഹോട്ടലിൽ ജോലിക്ക് നിന്നത് .അപ്പോഴേക്കും യുവാവ് ലഹരിക്കടിമയാണെന്നു മനസിലാക്കിയ ഉടമ ഇയാളെ പറഞ്ഞു വിടുകയായിരുന്നു .തുടർന്ന് രാത്രിയിൽ ഹോട്ടലിൽ എത്തിയ യുവാവ് അവിടെ ജോലി ചെയ്തിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ സന്ദീപിനെ പുറത്തേക്ക് വിളിക്കുകയും മർദിക്കുകയും ആയിരുന്നു

തലക്കും മുഖത്തിനും പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു .പിന്നീട് തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയും ചെയ്തു . പ്രതിക്ക് വേണ്ടി തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു

error: Content is protected !!