താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം , അരീക്കോടും

മലപ്പുറം : അരീക്കോട് ,താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം . 16ക്കാരന് മർദ്ദനം . മർദ്ദനമേറ്റത് സംസ്ഥാന സ്കൂൾ കായികമേളയിൽ സംസ്ഥാന തലത്തിൽ മെഡൽ വാങ്ങിയ വിദ്യാർത്ഥിക്ക്6 മാസം മുൻപ് സ്കൂളിൽ മറ്റൊരു വിദ്യാർത്ഥിയുമായി ഉണ്ടായ തർക്കത്തിന്റെ പ്രതികാരം തീർത്തത് വിദ്യാർഥികൾ സംഘമായി വന്ന്

അരീക്കോട് മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കന്ററി സ്കൂൾ പത്താം ക്‌ളാസ് വിദ്യാർത്ഥി വടക്കുംമുറി സ്വദേശി മുബീൻ മുഹ്‌ഹമ്മദിനാണ് (16) മർദ്ദനമേറ്റത് .മർദിച്ചതിന് ശേഷം അവനെ നല്ലോണം തല്ലി, കണ്ണ് അടിച്ചു പൊട്ടിച്ചു എന്നൊക്കെ പറയുന്ന വോയിസ് ക്ലിപ്പും പുറത്തിറങ്ങി.

സ്പോർട്സ് ക്യാമ്പ് കഴിഞു മടങ്ങവേ സ്കൂളിന് സമീപത്തു വെച്ചാണ് അക്രമിച്ചതെന്നും ചോര വന്നത് കാരണം അവർ മടങ്ങിപ്പോയെന്നും പരിക്കേറ്റ മുബീൻ പറഞ്ഞുവിദ്യാർത്ഥികൾക്കിടയിൽ ഇത്തരത്തിലുള്ള വൈരാഗ്യം പാടില്ലെന്നും താമരശ്ശേരി ഷഹബാസ് മരിച്ച പോലെ ഇനിയാർക്കും ഇത്തരത്തിൽ സംഭവിക്കാൻ പാടില്ലെന്നും അക്രമികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു .

അരീക്കോട് പോലീസിൽ പരാതി നല്കിയിട്ടും മൊഴിയെടുക്കാൻ വരാൻ വൈകിയെന്നും മൊഴിയെടുക്കണമെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക് വരണം എന്നാണ് പോലീസ് പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞുകണ്ണിനും മുഖത്തും തലക്കും പരിക്കേറ്റ മുബീൻ അരീക്കോട് താലൂക് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് .

error: Content is protected !!