
newsdesk
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിക്കുന്ന
കൊടിയത്തൂരിൻ്റെ കലാ-സാംസ്കാരിക-വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവലിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ പെരുന്നാൾ ദിനത്തിലാരംഭിക്കുന്ന കാർണിവലിൻ്റെ പന്തലിന് കാൽനാട്ടി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,ദിവ്യ ഷിബു കാൽനാട്ടൽ കർമം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, കെ.വി. അബദുള്ള, ഇ.എൻയൂസുഫ്, പി.സി മുഹമ്മദ്, ഇ. നിസാർ , പി.ബഷീർ, അജു എമ്മാനുവൽ ,ജമാൽ ചെറുവാടി, ശംസുദീൻ കോയ, ആയിശ ചേലപ്പുറത്ത് ഷഫീഖ്, നിയ അശ്റഫ് സുൽഫീക്കർ കൊന്നാലത്ത് ശരീഫ് ചെറുവാടി, കെ.സി.എംബഷീർ എന്നിവർ സംബന്ധിച്ചു.
21 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി ദിവസവും വൈകുന്നേരം 5 മണി മുതൽ വിവിധ അമ്യൂസ്മെൻ്റുകൾ, കുടുംബശ്രീ ഉൾപ്പെടെയുള്ളരുടെ സ്റ്റാളുകൾ, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികൾ നടക്കും.നിലവിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന് വരുന്ന വ്യാപാര മേള യോടനുബന്ധിച്ചാണ് പരിപാടി നടക്കുന്നത്.