
newsdesk
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമീഷൻ പ്രഥമ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശാരീരിക- മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്കാണ് കേരള സംസ്ഥാന യുവജന കമീഷൻ യുവപ്രതിഭാ പുരസ്കാരം നൽകുന്നത്.
വൈകല്യത്തെ നീന്തി തോൽപിച്ച് ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ മുഹമ്മദ് ആസിം വെളിമണ്ണ, കാഴ്ച പരിമിതിയെ അതിജീവീച്ച് ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും മികവു തെളിയിച്ച സിനിമാ പിന്നണി ഗായികയും ദേശീയ പുരസ്കാര ജേതാവുമായ ഫാത്തിമ അൻഷി, അക്കോണ്ട്രോപ്ലാസിയ എന്ന ജനിതക ശാരീരിക അവസ്ഥയെ അതിജീവിച്ച് പഠനത്തിൽ മുന്നേറി ഗ്ലാഡ് ബേക്ക്സ് എന്ന വ്യവസായ സംരംഭം തുടങ്ങിയ പാരാ അത്ലറ്റിക് സംസ്ഥാന മീറ്റിലെ മെഡൽ ജേതാവുമായ പ്രിയ മാത്യു എന്നിവർക്കാണ് പുരസ്കാരം.