
newsdesk
മുക്കം : മലയോരത്തെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ മുക്കം ഹയർ സെക്കന്ററി സ്കുളിലെ ജീവനക്കാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും – അധ്യാപകരുടെയും കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ നടന്നു.
വിദ്യാലയത്തിന്റെ പുതിയ മാനേജറായി വത്സൻ മഠത്തിൽ ചുമതല ഏറ്റെടുത്തതിന്റെ ഒരു വർഷം പൂർത്തിയാവുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ ഒരു വർഷം കൊണ്ട്നടപ്പിലാക്കിയനിരവധി വികസന പദ്ധതികൾ ജനങ്ങളുമായി പങ്കുവെച്ചുകൊണ്ട് സംഗമം സംഘടിപ്പിച്ചത്
അധ്യാപകർ , രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് പുറമെ മുക്കത്തെ സാമൂഹ്യ -വ്യാപാര – സന്നദ്ധരംഗത്തെ സംഘടനകളെയും പ്രമുഖ വ്യക്തികളേയും പങ്കെടുപ്പിച്ച സൗഹ്യദ സംഗമം നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു
സ്കൂൾ പ്രിൻസിപ്പാൾ ജംഷീന അധ്യക്ഷയായിരുന്നു . മാനേജർ വത്സൻ മഠത്തിൽ സ്വാഗതം പറഞ്ഞു .
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, മുക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരായ , വേണു കല്ലുരുട്ടി,പ്രജിത പ്രദീപ് , അശ്വതി സനൂജ് ,വേണുഗോപാലൻമാസ്റ്റർ ,ജോഷില ,ഗഫൂർ കല്ലുരുട്ടി ,ബിന്ദു
മുക്കം പോലീസ് സ്റ്റേഷൻ SHO അൻഷാദ് എസ് ,മുക്കം എസ് ഐ ,മനോജ്‌കുമാർ ,മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂർ ,ശ്രീജ മഠത്തിൽ എന്നിവർ സംബന്ധിച്ചു .